21 May Friday

വാക്‌സിൻ ക്ഷാമം : കുത്തിവയ്പ് 
11.6ലക്ഷം മാത്രം

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021


ന്യൂഡൽഹി
വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനാൽ ബുധനാഴ്ച കുത്തിവച്ചത് 11.60 ലക്ഷം ഡോസ് മാത്രം. ഞായറാഴ്‌ച 6.83 ലക്ഷം,  തിങ്കളാഴ്‌ച 15.05    ലക്ഷം, ചൊവ്വ 13.08 ലക്ഷം എന്നിങ്ങനെയായിരുന്നു കുത്തിവയ്പ്. ഇതുവരെ ആകെ  കുത്തിവയ്‌പ്പ് 18.79 കോടി. രണ്ട്‌ ഡോസും കിട്ടിയവര്‍ ജനസംഖ്യയുടെ 3.04 ശതമാനം മാത്രം. ഒറ്റഡോസ് എടുത്തത് 10.78 ശതമാനം.

കോവിഡ് അതിമാരകമായി പടരുമ്പോള്‍ ഏക രക്ഷാമാര്‍​ഗമായ വാക്സിന്‍യജ്ഞം രാജ്യത്ത് ഒച്ചിഴയുന്ന പോലെ മന്ദമായാണ്‌. കേന്ദ്രം വാക്‌സിൻ എത്തിക്കാത്തതിനാല്‍ കേരളത്തിൽ വ്യാഴാഴ്‌ച കുത്തിവച്ചത്  7920 ഡോസ് മാത്രം. തെലങ്കാനയിൽ 3014, ഛത്തിസ്ഗഢ്‌–- 6083, ജമ്മു–-കശ്‌മീർ–- 13754, ഉത്തരാഖണ്ഡ്‌–- 16321 എന്നിങ്ങനെയാണ് കുത്തിവയ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top