Latest NewsNewsIndia

തോക്കേന്തി യുവാക്കളുടെ ജന്മദിനാഘോഷം; പങ്കെടുത്തത് നാനൂറിലധികം പേര്‍

ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് രാംബാബു ഗഡാരിയുടെ ജന്മദിനാഘോഷചടങ്ങുകള്‍ സംഘടിപ്പിച്ചത്.

ഭോപ്പാല്‍: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച്‌ നൂറ് കണക്കിന് ആളുകളെ പങ്കെടുപ്പിച്ച്‌ യുവാക്കളുടെ ജന്മദിനാഘോഷം. 2017ല്‍ പൊലീസ് കൊലപ്പെടുത്തിയ കവര്‍ച്ചക്കാരന്‍ രാംബാബു ഗഡാരിയുടെ പിറന്നാൾ ആണ് മാസ്‌ക് ധരിക്കാതെയും തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഏന്തിയും യുവാക്കൾ ആഘോഷിച്ചത്. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് രാംബാബു ഗഡാരിയുടെ ജന്മദിനാഘോഷചടങ്ങുകള്‍ സംഘടിപ്പിച്ചത്.

read also: വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് വാക്‌സിൻ നൽകും; മുഖ്യമന്ത്രി

രാംബാബു ഗഡാരിയെ മഹത്വവത്കരിക്കുന്ന മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചും തോക്ക്ചൂണ്ടി അഭിമാനത്തോടെ ചിരിച്ച്‌ യുവാക്കള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇവര്‍ക്ക് പിന്തുണയുമായി നാനൂറിനടുത്ത് ആളുകള്‍ കെട്ടിടത്തിന് താഴെ നിന്ന് മുദ്രാവാക്യം ഏറ്റുവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button