കോഴിക്കോട് > ഐഎൻഎൽ നേതാവായ മന്ത്രി അഹമ്മദ് ദേവർകോവിലിന് ഇരട്ടി മധുരം നിറഞ്ഞ പിറന്നാൾ ദിനമായിരുന്നു വ്യാഴാഴ്ച. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുറമുഖ വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അഹമ്മദിന് 62ാം പിറന്നാൾ മധുരപ്പൊലിമ കൂടിയുണ്ടായിരുന്നു.
ജനസേവനത്തിനുള്ള പിറന്നാൾ സമ്മാനമായി മന്ത്രിപദവി ലഭിച്ചത് കുടുംബത്തിനും നാടിനും ഇരട്ടി സന്തോഷം പകർന്നു. എ കെ ശശീന്ദ്രന് പിറകെ ആറാമനായാണ് അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട് ജാഫർഖാൻ കോളനിയിലെ വീട്ടിൽനിന്ന് കുടുംബവും ചടങ്ങ് കാണാൻ പോയിരുന്നു. അതേസമയം ഉമ്മയും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും കുറ്റ്യാടിയിലെ വീട്ടിൽ പായസമുണ്ടാക്കി ആഘോഷിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..