20 May Thursday

നായാട്ടിനു ശേഷം അജിത് കോശി ലാൽബാഗിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 20, 2021

കൊച്ചി : സൂപ്പർ ഹിറ്റായ നായാട്ടിൽ പ്രമുഖ കഥാപാത്രങ്ങൾക്കൊപ്പം ജനശ്രദ്ധയാർജ്ജിച്ച വേഷമാണ് ഡി ജി പി യുടേത്.വളരെ തന്മയത്തോടെ അജിത് കോശിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായാട്ടിലൂടെ പ്രേക്ഷകരുടെ അംഗീകാരം നേടിയ അജിത് കോശി തുടർന്ന് അഭിനയിച്ച ചിത്രമാണ് " ലാൽബാഗ് ".

" പൈസാ പൈസാ " എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " ലാല്‍ ബാഗ് എന്ന ചിത്രത്തിൽ തമിഴനായ വെങ്കിടേഷ് സുബ്രഹ്മണ്യൻ എന്ന കഥാപാത്രത്തെയാണ് അജിത് കോശി അവതരിപ്പിക്കുന്നത്.മംമ്ത മോഹൻ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ
" ലാൽബാഗ് ".  പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്.

സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.  സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിർവ്വഹിക്കുന്നു. ഗാനരചന-അജീഷ് ദാസൻ,
സംഗീതം-രാഹുൽ രാജ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top