എറണാകുളം: വിവാഹത്തിനു മുമ്പ് പെണ്‍കുട്ടികള്‍ പങ്കാളിയാവുന്നയാളുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും അതിനായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു പരീക്ഷിക്കണമെന്നും ഉള്ള പോസ്റ്റുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ രംഗത്തെത്തിയത് വിവാദത്തിലേക്ക്. സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കിയെങ്കിലും ഇതിന്റെ സ്ക്രീന്ഷോട് പല ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്.
ഇതിനിടെ ശ്രീലക്ഷ്മിക്കെതിരെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സെക്സ് എഡ്യുക്കേഷനിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന ശ്രീലക്ഷ്മിക്ക് ഇതിനെക്കുറിച്ചു ഒരു ധാരണയുമില്ലെന്നാണ് പലരുടെയും അഭിപ്രായം. വിവാഹ ജീവിതത്തിൽ സെക്‌സിന് മാത്രം പ്രാധാന്യം കല്പിക്കുന്നതല്ല ജീവിതം എന്നും പലരും പറയുന്നു. വിഷയത്തിൽ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശ്രീ പാർവതി.
ഡിയർ ലേഡീസ് എന്ന് ജെനെറലൈസ് ചെയ്യരുത് ദയവായി. ഭൂരിപക്ഷം സ്ത്രീകളും ലൈംഗിക അവയവം കൊണ്ടല്ല ബുദ്ധി കൊണ്ട് ചിന്തിക്കുന്നവരാണ്. ഹൃദയം കൊണ്ട് സെക്സിനെ അറിയുന്നവരും. ബഹുമാനവും പരിഗണനയുമാണ് പങ്കാളിയിൽ ഞങ്ങൾ തിരയുന്നത്, അല്ലാതെ നന്നായി “പെനെട്രേറ്റ്” ചെയ്യുമോ എന്നല്ല എന്ന് ശ്രീപാർവ്വതി പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
എന്താണ് വിവാഹത്തിൽ ലൈംഗികതയ്ക്കുള്ള പ്രാധാന്യം?
അത്യാവശ്യം നല്ല പ്രാധാന്യമുണ്ട്, പക്ഷെ ലൈംഗികത എന്നാൽ പുരുഷന്റെ ലൈംഗിക അവയവം സ്ത്രീയുടെ ഉള്ളിൽ കയറിയാൽ മാത്രം കിട്ടുന്ന ഒരു എന്തോ സംഭവമാണെന്ന് ധാരണയുള്ള ചില സ്ത്രീകളും പുരുഷന്മാരുമുണ്ട്. അതുകൊണ്ടാകുമല്ലോ പ്രണയ വിവാഹം ആയിരുന്നിട്ടും വിവാഹം കഴിഞ്ഞു മൂന്ന് വർഷമായിട്ടും ഇതുവരെ ലൈംഗികത എന്താണെന്ന് മനസ്സിലാക്കാൻ ആ ദമ്പതികൾ ശ്രമിക്കാതെയിരുന്നത്.
പെനെട്രേഷൻ സാധ്യമാവാത്ത അല്ലെങ്കിൽ അത് വേണ്ടെന്നു വയ്ക്കുന്ന ഒരുപാട് പങ്കാളികളുണ്ടാകാം, sexual orientation , ഡിസ്‍ഫങ്ക്ഷണാലിറ്റി, asexual ഇങ്ങനെ കുറെ മനുഷ്യർ. പക്ഷെ അവരിൽ പലരും ഏറെ സന്തോഷത്തോടെ തങ്ങളുട പങ്കാളിമാർക്കൊപ്പം പ്രണയം പങ്കിടാറുണ്ട്.
Anaz N S ന്റെ ഒക്കെ പ്രണയം പലപ്പോഴും എത്ര സന്തോഷത്തോടെയാണ് കണ്ടിട്ടുള്ളത്!
ഫെയ്‌സ്ബുക്കിൽ പരസ്യമായി നിരത്തി നിർത്താൻ താല്പര്യപ്പെടാത്ത എത്ര സ്ത്രീകൾ തന്നെയുണ്ട്, ലെസ്ബിയൻസ് ആയവർ. പലരുടെയും ലൈംഗിക അനുഭവങ്ങൾ അറിയാം എന്ന് പറയുന്നതിലും മടിയൊന്നുമില്ല. അതുപോലെ പാരാപ്ലീജിക് ആയ മനുഷ്യർ, പക്ഷേ പ്രണയവും ജീവിതവും ആസ്വദിക്കുന്നവർ. എത്ര മനോഹരമാണ് പ്രണയം എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. അതിനെയൊക്കെ ഒറ്റയടിക്ക് റദ്ദ് ചെയ്യുകയാണ് സെക്സ് എഡ്യൂക്കേഷനിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന ശ്രീലക്ഷ്മി ചെയ്യുന്നത്.
സത്യത്തിൽ നിങ്ങളൊരു നല്ല സുഹൃത്ത് പോലുമല്ലല്ലോ ശ്രീലക്ഷ്മി,
അല്ലെങ്കിൽ കൂട്ടുകാരിയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് ലൈംഗികത എന്നാൽ പെനെട്രേഷൻ മാത്രമല്ല എന്നല്ലേ. സ്ത്രീയ്ക്ക് ഓർഗാസം ലഭിക്കാൻ ഏറ്റവും മനോഹരമായ മാർഗ്ഗം പെനെട്രേഷനെക്കാൾ ഫിങ്കറിങ്, ഓറൽ സെക്സ് പോലെ ഉള്ള മാർഗ്ഗങ്ങൾ ആണെന്ന് നന്നായി അറിയുന്ന ആളാണല്ലോ താങ്കൾ, അതിനേക്കാളേറെ സെക്സ് എന്നത് മാനസികമാണെന്നും, ഓർഗാസം എന്നത് ശരീരം നല്കുന്നതാണെങ്കിലും അത് അനുഭവപ്പെടുന്നത് മാനസികമായ തലത്തിൽ നിന്നുകൊണ്ടാന്നെനും അത് പ്രണയത്തിന്റെ മറ്റൊരു അവസ്ഥയിൽ നിന്ന് കൊണ്ടാണെന്നും എന്തുകൊണ്ടാണ് സുഹൃത്തിനു പറഞ്ഞു മനസിലാക്കാൻ കഴിയാതെയിരുന്നത്?
അതോ ഇതൊന്നും അറിയില്ലേ?
അപ്പൊ താങ്കൾ നല്ലൊരുസെക്സ് എഡ്യൂക്കേഷനിസ്റ്റ് പോലുമല്ല എന്ന് പറയേണ്ടി വരും.
ഇവിടെ കൃത്യമായി എല്ലാ ദിവസവും പെനെട്രേഷൻ നടത്തുന്ന ഒരുപാട് ഭർത്താക്കന്മാരുണ്ട്, അവരിൽ എത്ര പേരുടെ ഭാര്യമാർക്ക് ഓർഗാസം കിട്ടുന്നു എന്ന് കൂടി ആലോചിക്കണം, അത് മാനസികമായ ഒരു അംഗീകാരമാണ്.
അതായത് ആണുങ്ങൾക്ക് “കളി” അറിയാമോ എന്നല്ല, പെണ്ണുങ്ങൾ കൂടി നന്നായി “കളിക്കുന്നവർ ” ആയിരിക്കണം. അങ്ങനെ ആവണമെങ്കിൽ പരസ്പരം ബഹുമാനിക്കുകയും കരുതൽ ഉള്ളവരായിരിക്കുകയും പ്രണയിക്കുകയും വേണം എന്നും.
അവയവത്തിന്റെ പ്രവർത്തനം പതുക്കെ വൈദ്യശാസ്ത്രത്തിന് മാറ്റാവുന്നതേയുള്ളൂ, പക്ഷെ ഇത്തരം ബോധമില്ലാത്ത ബോധ്യങ്ങളുടെ പ്രവർത്തനം ആദ്യം മാറ്റിയാല് മറ്റേതു കൊണ്ട് പോലും കാര്യമുള്ളൂ. അതായത് ലൈംഗിക അവയവം കൊണ്ടല്ല തലച്ചോറും ഹൃദയവും കൊണ്ട് നടക്കുന്ന സെക്സിൽ നിന്നാണ് രണ്ടു കൂട്ടർക്കും ആനന്ദം ലഭിക്കുന്നത്. അവയവം എന്നത് വെറുമൊരു ടൂൾ മാത്രവും. ഇതൊക്കെ അറിയാമെന്നിരുന്നിട്ടും കൂട്ടുകാരിക്ക് അതൊന്നും ഉപദേശിക്കാതെ അയാളെ ഉപേക്ഷിക്കാൻ പറയുന്നതിന്റെ മര്യാദ കേട് മനസ്സിലാവുന്നില്ല.
പിന്നെ വിവാഹത്തിന് മുൻപ് നന്നായി “കളിക്കുന്ന” ആൾ ആണോ എന്നല്ല ആണായാലും പെണ്ണായാലും നോക്കേണ്ടത് , പരസ്പരം പരിഗണിക്കാനും ബഹുമാനിക്കാനും തയാര്ണ്ടോ എന്നാണു എന്നാണു എന്റെയൊരു ഇത്…
പരിഗണിക്കാത്ത ഭർത്താക്കന്മാരുടെ ലൈംഗികാവയവം ഒരു ആനന്ദവും പെണ്ണിൽ ഉണ്ടാക്കാറില്ല. അതുകൊണ്ട് ഡിയർ ലേഡീസ് എന്ന് ജെനെറലൈസ് ചെയ്യരുത് ദയവായി.
ഭൂരിപക്ഷം സ്ത്രീകളും ലൈംഗിക അവയവം കൊണ്ടല്ല ബുദ്ധി കൊണ്ട് ചിന്തിക്കുന്നവരാണ്. ഹൃദയം കൊണ്ട് സെക്സിനെ അറിയുന്നവരും. ബഹുമാനവും പരിഗണനയുമാണ് പങ്കാളിയിൽ ഞങ്ങൾ തിരയുന്നത്, അല്ലാതെ നന്നായി “പെനെട്രേറ്റ്” ചെയ്യുമോ എന്നല്ല.
ഈ പോസ്റ്റ് ഒരുപാട് പേരെ അപമാനിക്കുന്നതാണ്. ശ്രീലക്ഷ്മി മാപ്പ് പറയുമെന്ന് കരുതുന്നു.
Post Your Comments