20 May Thursday

പിണറായി സെക്രട്ടറിയറ്റിലെത്തി ചുമതല ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday May 20, 2021

പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുക്കുന്നു

തിരുവനന്തപുരം > നവകേരളത്തിനായി പുതുചരിത്രമെഴുതി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തിയത്. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പര്‍ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ്-എന്നിങ്ങനെ 21 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. എം ബി രാജേഷാണ് സ്പീക്കര്‍. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറും ഡോ.എന്‍ ജയരാജ് ചീഫ് വിപ്പുമാകും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top