തിരുവനന്തപുരം > എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം സമുജ്വലമാ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ വിജയമാണ് എല്‍ഡിഎഫിന്റെ വിജയം. ഒട്ടേറെ വന്‍കിട പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാരിന് പൂര്‍ത്തീകരിക്കാനായി. അതില്‍ ജനങ്ങളുടെ സഹകരണം സര്‍ക്കാരിന് കരുത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമന്ത്രിസഭായോഗം കഴിഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ് ജനങ്ങള്‍ക്ക് താല്‍പര്യം. അനാവശ്യ സംഘര്‍ഷമല്ല, സമാധാന ജീവിതമാണ് ജനം കാംക്ഷിക്കുന്നത്. സര്‍ക്കാരിനെതിരായി ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമം നടത്തിയപ്പോഴും ജനം ഒപ്പം നിന്നില്ല.
അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് അതിദാരിദ്യം ഉന്മൂലം ചെയ്യുമെന്നും പിണറായി അറിയിച്ചു. അഗതികളെ ദാരിദ്യരേഖയ്ക്ക് മുകളിലെത്തിക്കും. കൃഷി ഭവനുകള്‍ സ്മാര്‍ട്ടാക്കും. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കും. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ മേഖലകളിലെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകും മുന്‍ഗണന നല്‍കുക. ഒരാളെയും ഒഴിവാക്കാത്ത വികസനമായിരിക്കും നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..