KeralaLatest News

ഇനി പൊതുവിദ്യാഭ്യാസരംഗം പൊളിക്കും: കായികപരിശീലനം, കയ്യാങ്കളി, തെറിപ്പാട്ട് തുടങ്ങിയ നൈപുണ്യ പരിശീലമുണ്ടാവും: എസ് സുരേഷ്

കേരളത്തിന്റെ പൊതുവിദ്യാഭ്യാസം പ്രൊഫ. മുണ്ടശ്ശേരിയിൽ നിന്ന് സിഐടിയു നേതാവിലേക്ക്

തിരുവനന്തപുരം: ഇനി കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം കലക്കുമെന്നു ബിജെപി നേതാവ് എസ് സുരേഷ്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ സുവർണ്ണകാലമാണ് ഇനി വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വി ശിവൻകുട്ടിയെ പൊതുവിദ്യാഭ്യാസ മന്ത്രിയായി തീരുമാനിച്ചതിനെതിരെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :

കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ സുവർണ്ണകാലം

പ്രൊഫ. മുണ്ടശ്ശേരിയിൽ നിന്ന് സിഐടിയു നേതാവിലേക്ക്…
സ്കൂൾ കുട്ടികൾക്ക്
കായിക പരിശീലനം… കയ്യാങ്കളി… തെറിപ്പാട്ട്.. തുടങ്ങിയ നൈപുണ്യ പരിശീലനത്തിന് സാധ്യത
ഇതിലൂടെ പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്ക് തടയാനുള്ള വിപ്ലവകരമായ …

ഇടതുപക്ഷ സമീപനം ശക്തിപ്പെടുത്തും!!!!!
മാത്രമല്ല കേരളത്തിലെ പൊതുവിദ്യാഭ്യാസം നേടിയ മികവിന്റെ അക്കൗണ്ട് പൂട്ടിക്കാൻ ഇതിലും പ്രഗൽഭനായ മറ്റൊരു മന്ത്രിയെ കിട്ടാനില്ലാ എന്ന് ഇടത് പാക്കനാർമാർക്ക് പാടിപുകഴ്ത്തുകയുമാകാം…..

shortlink

Related Articles

Post Your Comments


Back to top button