NattuvarthaLatest NewsNews

ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയിൽ

അഞ്ചൽ: അഞ്ചൽ മലവെട്ടം ഭദ്ര മഹാദേവി ക്ഷേത്രത്തിന്റെ മുൻവശം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളും പണവും മോഷ്​ടിച്ച കേസിലെ പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അഞ്ചൽ വടമൺ മലവെട്ടം രജനീ ഭവനിൽ രാജേഷ് (30) ആണ് പിടിയിലായത്.

കഴിഞ്ഞ മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ കാളുകളും പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു

shortlink

Related Articles

Post Your Comments


Back to top button