ന്യൂഡൽഹി > ഉത്തർപ്രദേശിൽ റവന്യൂ സഹമന്ത്രി വിജയ് കശ്യപ്(56) കോവിഡ് ബാധിച്ച് മരിച്ചു. ഗുഡ്‌ഗാവ് മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസഫർനഗറിലെ ചർത്തവാൽ മണ്ഡലത്തിലെ എംഎൽഎയാണ്. യുപിയിൽ കോവിഡിനിരയാകുന്ന മൂന്നാമത്തെ മന്ത്രി. മന്ത്രിമാരായ കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ കഴിഞ്ഞവര്‍ഷം മരിച്ചു. ദാൽ ബഹാദൂർ കോരി, കേസർ സിങ് ഗാങ്‌വർ, രമേഷ് ദിവാകർ, സുരേഷ് കുമാർ ശ്രീവാസ്‌തവ എന്നീ എംഎല്‍എമാരും കോവിഡിനിരയായി. രണ്ട് മുന്‍മന്ത്രിമാര്‍ കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..