19 May Wednesday

ഡ്യൂട്ടിക്കിടെ നഴ്‌സ്‌ കുഴഞ്ഞുവീണു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 19, 2021


പാലക്കാട്‌> കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്.

രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പൊടുന്നനെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന്‌ ഡോക്ടർമാർ അറിയിച്ചു.  ഭർത്താവ് : ഷിബു, മക്കൾ : ആൽബിൻ (10), മെൽബിൻ (8).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top