ന്യൂഡൽഹി
കോവിഡ് ചികിത്സയിൽനിന്ന് പ്ലാസ്മ തെറാപ്പിയെ ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഒഴിവാക്കി. രോഗമുക്തരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ കോവിഡ് മുക്തിക്ക് ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ. പ്ലാസ്‌മ തെറാപ്പി പലപ്പോഴും അശാസ്‌ത്രീയമായി ഉപയോഗിക്കുന്നുവെന്ന പരാതിയും പരിഗണിച്ചു.
സാധാരണ ചികിത്സയെ അപേക്ഷിച്ച് പ്ലാസ്മ തെറാപ്പി കോവിഡ് രോഗികളുടെ മരണനിരക്ക് കുറയ്ക്കുന്നില്ലെന്ന അന്താരാഷ്ട്ര പഠനങ്ങളിൽ കണ്ടെത്തി. പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആറും വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..