കൊച്ചി
ബംഗാളിൽനിന്ന് ഓക്‌സിജൻ നിറച്ച ടാങ്കറുകൾ കേരളത്തിലേക്ക് തിരിച്ചു. റോഡുമാർഗം സഞ്ചരിക്കുന്ന ടാങ്കറുകൾ ഒരാഴ്ചയ്ക്കകം ഇവിടെയെത്തും. മൂന്ന് ടാങ്കറുകൾ പ്രത്യേകവിമാനത്തിൽ ബംഗാളിലെത്തിച്ചിരുന്നു. ഇതിൽ രണ്ടെണ്ണമാണ് കേരളത്തിലേക്ക് തിരിച്ചത്. അടുത്തതും വൈകാതെ പുറപ്പെടുമെന്ന് കെഎസ്ആർടിസി സെൻട്രൽ സോൺ ഓഫീസർ വി എം താജുദീൻ പറഞ്ഞു.
പ്രത്യേക പരിശീലനം ലഭിച്ച കെഎസ്ആർടിസിയുടെ എട്ട് ഡ്രൈവർമാരെയും മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരെയും ഓക്സിജൻ സിലിൻഡറുകൾ കേരളത്തിലെത്തിക്കാൻ ബംഗാളിലേക്ക് അയച്ചിരുന്നു. കേരളത്തിലേക്ക് തിരിച്ച ഓരോ ടാങ്കറിലും രണ്ട് ഡ്രൈവർമാരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജനെത്തിക്കുന്ന ടാങ്കർ ഓടിക്കാൻ 62 കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നു. 37 പേർ പാലക്കാടുനിന്നും 25 പേർ എറണാകുളത്തുനിന്നും. ഇതിൽ എറണാകുളത്തുനിന്നുള്ള എട്ട് ഡ്രൈവർമാരാണ് ബംഗാളിലേക്ക് പോയത്. ഓക്‌സിജൻ സിലിൻഡറുകൾ എത്തിക്കാൻ പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാൻ കെഎസ്ആർടിസി ഡ്രൈവർമാരെ വിട്ടുനൽകുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..