19 May Wednesday

സുനന്ദ പുഷ്‌കറിന്റെ മരണം; തരൂരിന് കുറ്റം ചുമത്തുന്നതില്‍ വിധി ജൂൺ 16ന്

സ്വന്തം ലേഖകൻUpdated: Wednesday May 19, 2021

ന്യൂഡൽഹി > സുനന്ദ പുഷ്‌കർ ദുരൂഹമരണക്കേസിൽ ഭർത്താവും എംപിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് ഒരുമാസത്തേക്ക്‌ മാറ്റി ഡൽഹി കോടതി. കോവിഡ്‌ പശ്‌ചാത്തലത്തില്‍ ഉത്തരവ്‌ ജൂൺ 16ലേക്ക്‌ മാറ്റിയെന്ന് പ്രത്യേക കോടതി ജഡ്‌ജി ഗീതാഞ്‌ജലി ഗോയൽ അറിയിച്ചു. തരൂരിന്‌ എതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണമെന്നാണ്‌ പൊലീസിന്റെ വാദം. തെളിവൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന്‌ തരൂർ വാദിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top