19 May Wednesday

പി ബിജുവിന്റെ വീട് സന്ദർശിച്ച്‌ നിയുക്ത മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Wednesday May 19, 2021

വെഞ്ഞാറമൂട് > പ്രിയ കൂട്ടുകാരന്റെ വീട്ടിലെത്തി ഡിവൈഎഫ്ഐ അമരക്കാരനും നിയുക്ത മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷററുമായിരുന്ന അന്തരിച്ച പി ബിജുവിന്റെ മേലാറ്റുമൂഴിയിലെ വീട്ടിലാണ് ബുധനാഴ്ച വൈകിട്ടോടെ റിയാസ് എത്തിയത്. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ്  എത്തിയത്. പി ബിജുവിന്റെ മക്കളായ നയൻ, നീൽ എന്നിവർ റിയാസിനെ ഹാരമണിയിച്ച്‌ സ്വീകരിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, ഡി കെ മുരളി എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, കെ പി പ്രമോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ബിജുവിനൊപ്പം എസ്എഫ്ഐ ഭാരവാഹികളായിരുന്ന എ എൻ ഷംസീർ, കെ വി സുമേഷ് എന്നിവരും വീട്ടിലെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top