തിരുവനന്തപുരം > രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ ധാരണയായി. വ്യാഴാഴ്ച സത്യപ്രതിജ്ഞാചടങ്ങിന് ശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണണ്ണര്‍ അംഗീകരിക്കുന്നതോടെ വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനമിറങ്ങും.
ആഭ്യന്തരം, വിജിലന്‍സ്,ഐടി, പൊതുഭരണം എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും. വീണ ജോര്‍ജ് ആയിരിക്കും പുതിയ ആരോഗ്യമന്ത്രി. മറ്റുമന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ധാരണ ഇപ്രകാരമാണ്.
എം വി ഗോവിന്ദന്‍- തദ്ദേശ ഭരണം, എക്സൈസ്.
കെ രാധാകൃഷ്ണന്‍- ദേവസ്വം, പിന്നോക്കക്ഷേമം.
പി രാജീവ്- വ്യവസായം, നിയമം.
കെ എന്‍ ബാലഗോപാല്‍- ധനം.
വി എന്‍ വാസവന്‍- സഹകരണം, രജിസ്ട്രേഷന്‍.
സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം.
വി ശിവന്‍കുട്ടി- തൊഴില്‍, പൊതുവിദ്യാഭ്യാസം.
പി എ മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം.
പ്രൊഫ ആര്‍ ബിന്ദു- ഉന്നത വിദ്യാഭ്യാസം.
വി അബ്ദുറഹ്‌മാന്‍- പ്രവാസികാര്യം ന്യൂനപക്ഷ ക്ഷേമം.
കെ കൃഷ്ണന്‍കുട്ടി- വൈദ്യുതി.
റോഷി അഗസ്റ്റിന്‍- ജലവിഭവം.
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം.
ആന്റണി രാജു- ഗതാഗതം.
എ കെ ശശീന്ദ്രന്‍- വനം.
ജെ ചിഞ്ചുറാണി- മൃഗസംരക്ഷണം, ക്ഷീരവികസനം.
കെ രാജന്‍- റവന്യൂ.
പി പ്രസാദ്- കൃഷി
ജി ആര്‍ അനില്‍- ഭക്ഷ്യം.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ ഒരുക്കവും പൂര്‍ത്തിയായി. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് പകല്‍ മൂന്നരയ്ക്കാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചുള്ള പട്ടിക നല്‍കും. ഗവര്‍ണരുടെ അംഗീകാരത്തോടെ പട്ടിക വിജ്ഞാപനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..