18 May Tuesday

ഡിആർഡിഒയുടെ 
പൊടിമരുന്ന് എത്തി ; രോഗികൾക്ക്‌ വെള്ളത്തിൽ 
അലിയിപ്പിച്ച്‌ 
കഴിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021


ന്യൂഡൽഹി
പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആർഡിഒ) വികസിപ്പിച്ച കോവിഡ്‌ പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച്‌ പുറത്തിറക്കി. 2–-ഡിഓക്‌സി–-ഡി–-ഗ്ലൂക്കോസ്‌ (2–-ഡിജി) മരുന്ന്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങില്‍ നിന്ന് ആരോഗ്യമന്ത്രി ഹർഷ്‌വർദ്ധൻ ഏറ്റുവാങ്ങി. ഡിആർഡിഒ ലാബായ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ന്യൂക്ലിയർ മെഡിസിൻ ആൻഡ്‌ അലയഡ്‌ സയൻസസും (ഐഎൻഎംഎഎസ്‌) ഹൈദരാബാദിലെ ഡോ. റെഡ്ഡീസ്‌ ലബോറട്ടറീസും ചേർന്നാണ്‌ മരുന്ന്‌ വികസിപ്പിച്ചത്‌.
ജൂൺമുതൽ
എല്ലാ ആശുപത്രിയിലും

2–-ഡിജി മരുന്ന്‌ ജൂൺമുതൽ രാജ്യത്തെ എല്ലാ ആശുപത്രിയിലും ലഭ്യമാക്കുമെന്ന്‌ ഡിആർഡിഒ ചെയർമാൻ ജി സതീഷ്‌ റെഡ്ഡി അറിയിച്ചു. മരുന്നിന്റെ ആദ്യബാച്ച്‌ നിയന്ത്രിതരീതിയിൽ  ഡൽഹി എയിംസിലും സൈനികആശുപത്രികളിലും ഡിആർഡിഒ ആശുപത്രികളിലും ഉപയോഗിക്കും. 2–-ഡിജി മരുന്ന്‌ രോഗികൾക്ക്‌ വെള്ളത്തിൽ അലിയിപ്പിച്ച്‌ കഴിക്കാം.

കോവിഡ്‌ ബാധിച്ച കോശങ്ങളിൽ കടന്നുചെല്ലുന്ന മരുന്ന്‌ രോഗബാധിത കോശങ്ങൾ ഇരട്ടിക്കുന്നത്‌ തടയും. രോഗികളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. അഞ്ചോ ഏഴോ ദിവസം രണ്ടുനേരം വീതം മരുന്ന്‌ കഴിക്കേണ്ടി വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top