CricketLatest NewsNewsSports

ശിവ് സുന്ദർ ദാസ് ഇന്ത്യൻ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ച്

മുൻ ഇന്ത്യൻ ഓപ്പണർ ശിവ് സുന്ദർ ദാസിനെ ഇന്ത്യൻ വനിതാ ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡാണ് താരത്തിന്റെ പേര് ശുപാർശ ചെയ്തതെന്നാണ് റിപ്പോർട്ട്. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരത്തിലുമാണ് ഇന്ത്യൻ വനിതാ താരങ്ങൾ ഇംഗ്ലണ്ടിൽ കളിക്കുന്നത്. ശിവ് സുന്ദർ ദാസ് നാഷണൽ ക്രിക്കറ്റ് അക്കാദമിയുമായി സഹകരിച്ചുവരികയാണ്.

ഇന്ത്യ വനിതാ എ ടീമിന്റെ മുഖ്യ കോച്ചായി പ്രവർത്തിച്ചിട്ടുള്ള ആളാണ് മുൻ ഇന്ത്യൻ ഓപ്പണർ ശിവ് സുന്ദർ ദാസ്. മറ്റ് സപ്പോർട്ട് സ്റ്റാഫിനെ രമേശ് പവാറാണ് തിരഞ്ഞെടുക്കുന്നതെന്നാണ് അറിയുന്നത്. ഫീൽഡിങ് കോച്ചായി അഭയ് ശർമ്മയെയും മാനേജരായി ഗീത ഗായ്ക്വാഡിനെയുമാണ് ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button