KeralaLatest NewsNews

കടൽക്ഷോഭം; ശംഖുംമുഖം റോഡ് പൂർണമായും തകര്‍ന്നു; ശുദ്ധജല വിതരണം തടസപ്പെട്ടു

കുടിവെള്ളമെത്തിക്കാന്‍ ബദല്‍ മര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ശംഖുംമുഖം റോഡ് പൂർണമായും തകര്‍ന്നു. പൈപ്പ് ലൈന്‍ മുഴുവന്‍ തകര്‍ന്നതിനെ തുടർന്ന് ശുദ്ധജല വിതരണം തടസപ്പെട്ടു. കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. നിലവിൽ പ്രദേശത്ത് ശക്തമായ തിരമാലകളുള്ളതിനാല്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; നാലു യുവാക്കൾക്കെതിരെ പോക്‌സോ കേസ്

എന്നാൽ ഇതുമൂലം വലിയതുറ – ശംഖുംമുഖം റോഡ്, കോശി റോഡ് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം നിലച്ചു. അതേസമയം കുടിവെള്ളമെത്തിക്കാന്‍ ബദല്‍ മര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button