KeralaLatest NewsNews

500 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്കെതിരെയുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

കൊച്ചി: കോവിഡ് വ്യാപനത്തിനിടയിൽ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോടതിയെ സമീപിച്ചത്. ഹർജി നാളെ കോടതി പരിഗണിക്കും.

500 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

Read Also: മസ്ജിദുകളിൽ കമ്യൂണിസ്റ്റ് കൊടികളും ചിഹ്നങ്ങളും ബോർഡുകളും; പള്ളികളെ ലക്ഷ്യം വെച്ച് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ

കോവിഡ് വൈറസ് വ്യാപനത്തിനിടയിൽ ഇത്രത്തോളം ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയാൽ അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് പരക്കെ ഉയരുന്ന വിമർശനം. കോവിഡ് പ്രോട്ടകോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞയ്ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് ജോർജ്ജ് സെബാസ്റ്റ്യൻ തുടങ്ങിയവർ ചീഫ് ജസ്റ്റിസിന് പരാതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിന് 500 ഒരു വലിയ സംഖ്യയല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം.

Read Also: ‘ദേഹത്ത് ചെളി പറ്റാതെ പന്നികളെ എങ്ങനെ നേരിടണമെന്ന് അശ്വതി കാണിച്ചു തന്നു’; പിന്തുണയുമായി സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments


Back to top button