18 May Tuesday

ഐഎഎസ്‌ ഉദ്യോഗസ്‌ഥൻ ഇ കെ മാജി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021


ന്യൂഡൽഹി> മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഇ കെ  മാജി കോവിഡ് ബാധിച്ച് മരിച്ചു. കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥാനായ മാജി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച ശേഷം ഗാസിയബാദിലെ യശോദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിൽ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറായും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടര വർഷം കൂടി സർവ്വീസ് ബാക്കി നിൽക്കെയാണ് വിയോഗം. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്.

മുഖ്യമന്ത്രി അനുശോചിച്ചു
കേന്ദ്ര ഭക്ഷ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറിയും കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഇ കെ മാജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top