Latest NewsNewsFootballSports

ക്രിസ്റ്റൽ പാലസിന്റെ അമരക്കാരനായി ഇനി ഫ്രാങ്ക് ലാംപാർഡ്

ചെൽസിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇംഗ്ലീഷ് ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ് അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ സാധ്യത. ക്രിസ്റ്റൽ പാലസിന്റെ മുഖ്യ പരിശീലകനായ റോയ് ഹോഡ്ജസണുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് ലാംപാർഡിനെ പുതിയ പരിശീലക സ്ഥാനത്തേക്ക് ക്ലബ് പരിഗണിക്കുന്നത്.

2017ൽ ക്രിസ്റ്റൽ പാലസിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത റോയ് ഹോഡ്ജസന്റെ ക്ലബുമായുള്ള കരാർ ഈ സമ്മറിൽ അവസാനിക്കും. എന്നാൽ കരാർ കാലാവധിയുടെ അവസാന നാളുകളിലേക്ക് അടുത്തെങ്കിലും പുതിയ കരാറിൽ ഒപ്പുവെക്കാനോ, ക്ലബിലെ തന്റെ ഭാവി കാര്യത്തിൽ വ്യക്തത വരുത്താനോ റോയ് ഹോഡ്ജസൺ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹോഡ്ജസന്റെ പകരക്കാരനെ അന്വേഷിക്കാനുള്ള നീക്കങ്ങൾ ക്രിസ്റ്റൽ പാലസ് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button