17 May Monday

മികച്ച ആശയങ്ങള്‍ക്ക് ചിറകുനല്‍കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ; 20 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021


തിരുവനന്തപുരം
നൂതനാശയങ്ങളോ പ്രോട്ടോടൈപ്പോ സ്വന്തമായുള്ള സ്റ്റാർട്ടപ്പുകളെയും വ്യക്തികളെയും സഹായിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ് യുഎം) നടത്തുന്ന മൂന്നു മാസത്തെ വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ബിസിനസ് സാധ്യത വിലയിരുത്തി അന്തിമ ഘട്ടത്തിലെ പരാജയം ഒഴിവാക്കുകയാണ് ‘ഫെയിൽ ഫാസ്റ്റ് ഓർ സക്സീഡ് (എഫ്എഫ്എസ്)' എന്ന ഈ സൗജന്യ പരിപാടിയുടെ ലക്ഷ്യം.

തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്കും വ്യക്തികൾക്കും സ്റ്റാർട്ടപ് സ്ഥാപകർ, മാർഗനിർദേശകർ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായി ചർച്ച നടത്തി  ആശയങ്ങളുടെ ബിസിനസ് സാധ്യത വിലയിരുത്തുന്നതിനുള്ള അവസരം ലഭിക്കും. സ്റ്റാർട്ടപ്പുകളെ ശാസ്ത്രീയമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രോത്സാഹനമേകുന്ന നിരവധി സെഷനുകൾ, ശിൽപ്പശാലകൾ, വ്യക്തിഗത മെന്ററിങ്‌ എന്നിവയും പരിപാടിയുടെ ഭാഗമായിരിക്കും. വിദഗ്ധർ നിർദേശിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുവേണ്ടിയാണ് മൂന്നുമാസത്തെ സൗജന്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ്‌ പശ്ചാത്തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പ്രോഗ്രാം ഫീസ് സബ്സിഡിയായി സംസ്ഥാന സർക്കാർ വഹിക്കും.

മികച്ച ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകളെ മിനിമം മൂല്യമുള്ള ഉൽപ്പന്നങ്ങൾ (എംവിപി) എന്ന ഘട്ടത്തിലേക്കെത്തിച്ച് നിക്ഷേപം ഉൾപ്പെടെ സാങ്കേതിക, സാമ്പത്തിക സഹായം ലഭ്യമാക്കാൻ പ്രാപ്തമാക്കുന്നതിനാണ് പരിപാടി ഊന്നൽ നൽകുന്നത്. പങ്കെടുക്കാനായി   20 നകം www.bit.ly/ffspreincubation   ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9447788422.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top