Latest NewsNewsLife StyleFood & CookeryHealth & Fitness

കോവിഡ് കാലത്ത് കുടിക്കാൻ ഇതാ ഒരു കിടിലൻ ചായ

കോവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്തുക എന്നുള്ളത്. ഇതിനായി നമ്മെ സഹായിക്കുന്ന ഒട്ടനവധി ഭക്ഷ്യ വസ്തുക്കളുണ്ട്. യാതൊരു പാർശ്വഫലങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കാത്തവ. അത്തരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് പ്രധാനപ്പെട്ട ചേരുവകളാണ് കറുവപ്പട്ടയും തേനും.

തേനിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കാൻസർ സാധ്യത കുറ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ‌ പറയുന്നു. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റൊരു ചേരുവയാണ് കറുവപ്പട്ട. ഇത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കട്ടപിടിക്കുന്നത് തടയുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കുന്നു. ഇനി എങ്ങനെയാണ് ഈ രണ്ട് ചേരുവകളും ചേർത്ത് ചായ തയ്യാറാക്കുന്നതെന്ന് നോക്കാം.

Read Also  :  പലസ്തീൻ പ്രതിരോധത്തിന് പിന്തുണ അറിയിച്ച്‌ അരുന്ധതി റോയിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കൂട്ടായ്മ

ആദ്യം ഒരു ​​ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് രണ്ട് കഷ്ണം കറുവപ്പട്ട ഇടുക. വെള്ളം നല്ല പോലെ തിളച്ച് കഴിഞ്ഞാൽ അൽപം ഇഞ്ചിയും ചേർക്കാവുന്നതാണ്. വെള്ളം നല്ല പോലെ തിളച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. ശേഷം തണുക്കാനായി വയ്ക്കുക. കുടിക്കുന്നതിന് അഞ്ച് മിനുട്ട് മുമ്പ് തേൻ ചേർത്താൽ മതിയാകും. കറുവപ്പട്ട ചായ തയ്യാറായി.

shortlink

Related Articles

Post Your Comments


Back to top button