KeralaLatest NewsNews

വെൻ്റിലേറ്റർ കിട്ടാതെ കോവിഡ് രോഗി മരിച്ചതായി പരാതി; സംഭവം കേരളത്തിൽ

മലപ്പുറം: മലപ്പുറത്ത് വെൻ്റിലേറ്റർ കിട്ടാതെ കോവിഡ് രോഗി മരിച്ചതായി പരാതി ഉയർന്നിരിക്കുന്നു. മലപ്പുറം പുറത്തൂർ സ്വദേശി ഫാത്തിമയാണ് ആണ് മരിച്ചിരിക്കുന്നത്. ഇവർക്ക് 63 വയസായിരുന്നു. കൊറോണ വൈറസ് രോഗം ബാധിച്ച് മേയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാത്തിമയെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടർ നിർദ്ദേശിച്ചുവെങ്കിലും ഇതിനു സാധിച്ചില്ല.

മൂന്ന് ദിവസം എല്ലായിടത്തും അന്വേഷിച്ചിട്ടും വെൻ്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ പറയുകയുണ്ടായി. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ പലയിടത്തും അന്വേഷിച്ച് കിട്ടിയില്ലെന്നും ബന്ധുക്കൾ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button