COVID 19Latest NewsNewsIndia

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 2.82 ലക്ഷം പേർക്ക്

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2.82 ലക്ഷം പേർക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 4100 പേർ രോഗബാധിതരായി മരിക്കുകയുണ്ടായി. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയർന്ന കോവിഡ് രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസം നൽകുന്നു. പല സംസ്ഥാനങ്ങളും ലോക് ഡൌണിലേക്ക് പോയ സാഹചര്യത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞിരിക്കുന്നത്. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. എന്നാൽ അതേസമയം പശ്ചിമബംഗാളിൽ കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല.

പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് പത്തരക്ക് നടക്കുന്ന വിഡിയോ കോൺഫറൻസിൽ മരുന്ന് പുറത്തിറക്കുക. ദില്ലിയിലെ ചില ആശുപത്രികളിൽ ആദ്യം മരുന്ന് നൽകുന്നതാണ്. ആദ്യഘട്ടത്തിൽ പതിനായിരം ഡോസ് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാവുന്നതാണ്. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഈ മരുന്ന് നൽകുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button