16 May Sunday

സൗദിയില്‍ വാഹനാപകടം: തിരൂരങ്ങാടി സ്വദേശികള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

മുനീബ്, വസീം

തിരൂരങ്ങാടി >  സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം തിരൂരങ്ങാടി  ചെമ്മാട് സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം ( 29 ) , വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ അലി മുഹമ്മദ് മുനീബ് ( 30 ) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച  രാവിലെ ആറുമണിയോടെയാണ് സംഭവം. റിയാദ്  അബഹയില്‍ നിന്ന് ദമാമിലേക്ക് പോകുകയായിരുന്ന കാര്‍ റിയാദിനടുത്ത അല്‍ റെയ്‌നില്‍ അപകടത്തില്‍പെടുകയായിരുന്നു. എതിരെ വന്ന കാര്‍ ഇവരുടെ കാറിലിടിക്കുകയായിരുന്നു. ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരികയായിരുന്നു ഇരുവരും. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റി. റാബിയയാണ്  മുഹമ്മത് വസീമിന്റെ മാതാവ്. ഭാര്യ:  നബീല. മകന്‍: ആസിം.  അലി മുഹമ്മത് മുനീബിന്റ   മാതാവ് ലൈലയാണ്. ഭാര്യ: ഹസ്‌ന ആത്തിക്ക. മക്കള്‍, നൂറാമുനീബ് ,സുല്‍ത്താന്‍ അലി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top