KeralaLatest NewsNews

സന്ദീപ് വാര്യര്‍ മാത്രമാണ് വിളിച്ചത്; ഇരട്ട ചങ്കുണ്ടെന്ന് പറയുന്നവര്‍പോലും തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുകയാണ്; സനോജ്

ഇസ്രയേലി മലയാളികള്‍ക്ക് വേണ്ടി ഇടപെട്ട മുരളീധരന്‍ സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

ജെറുസലേം: ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കഴിയുകയാണ് ഇസ്രയേൽ ജനത. ഇവിടത്തെ ആയിരക്കണക്കിന് മലയാളികള്‍ക്ക് വേണ്ടി കേന്ദ്രമന്ത്രി വി മുരളീധരൻ ഒഴികെ ആരും മിണ്ടിയില്ലെന്ന് പാലസ്തീന്‍ തീവ്രവാദികളുടെ അക്രമം ലൈവ് വിഡിയോകളിലൂടെ ലോകത്തെ കാണിച്ച കണ്ണൂര്‍ സ്വദേശി സനോജ് എബ്രഹാം. ”കേന്ദ്രമന്ത്രി വി. മുരളീധരന്‍മാത്രമാണ് ഞങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും ഇതുവരെ ചെയ്തത്. ഇസ്രയേല്‍ മലയാളികളുടെ സഹോദരി സൗമ്യയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ അദേഹം നേരിട്ട് ഇടപെട്ടു”, സനോജ് പറഞ്ഞു.

read also: പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു പ്രയോജനവുമില്ലാത്തൊരു പക്ഷമായി പ്രതിപക്ഷം മാറി : ജസ്‌ല മാടശേരി

”ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇരട്ട ചങ്കുണ്ടെന്ന് പറയുന്നവര്‍ പോലും തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുകയാണ്. ഞാന്‍ ഒരു സിപിഎമ്മുകാരനാണ്. പക്ഷേ, പാലസ്തീന്‍ തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പിണറായിയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ളവര്‍ തീവ്രവാദ നിലപാടുള്ളവരെ പേടിയാണ്. അതാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ എഡിറ്റ് ചെയ്തത്.

Thanku sir /we love israel/we support israel

🌹🌹🌹ഇസ്രായേലിനെ support ചെയ്ത സന്ദീപ് വാരിയർ സാറിന് എന്റെ പേരിലും ഇസ്രായേലിൽ ജോലിചെയുന്നവരുടെ പേരിലും ഒരായിരം നന്ദി 🌹🌹🌹we love israel/we support israel

Posted by Sanoj- vlogs on Friday, May 14, 2021

കേരളത്തില്‍ നിന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ മാത്രമാണ് വിളിച്ചത്. അദേഹം എല്ലാ മലയാളികളുടെയും സുരക്ഷയെപ്പറ്റി തിരക്കി. ഞങ്ങള്‍ക്ക് വേണ്ടി ആരും ഒന്നും മിണ്ടുന്നില്ല. ഇസ്രയേലി മലയാളികള്‍ക്ക് വേണ്ടി ഇടപെട്ട മുരളീധരന്‍ സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല”- സനേജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button