Latest NewsNewsInternational

ഹമാസ് ഇതുവരെ പ്രയോഗിച്ചത് 2500 റോക്കറ്റുകള്‍; നാശം വിതച്ചത് ഇസ്രായേലികളെ ആയിരുന്നില്ല മറിച്ച്‌ പലസ്തീനികളെ തന്നെ

014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.

ഗാസ: ഇസ്രായേൽ പലസ്തീൻ സംഘർഷം അതിരൂക്ഷമായിരിക്കെ വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് ഒഫിര്‍ ജെന്‍ഡല്‍മാൻ. ഇസ്രായേലിന് നേരെ ഇതുവരെ ഹമാസ് പ്രയോഗിച്ചത് 2500 റോക്കറ്റുകള്‍. എന്നാല്‍ ഇവയില്‍ പലതും നശിപ്പിച്ചത് ഇസ്രായേലി സൈന്യത്തെ ആയിരുന്നില്ല . മറിച്ച്‌ പലസ്തീനികളെ തന്നെയായിരുന്നു .

“ഹമാസ് ഇസ്രായേലികള്‍ക്ക് നേരെ 2500 റോക്കറ്റുകള്‍ പ്രയോഗിച്ചിട്ടുണ്ട് . കൂടുതല്‍ പേരെ കൊല്ലാനായാണ് ഹമാസ് ഇത് പ്രയോഗിക്കുന്നത് . മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാതെയാണ് ഹമാസിന്റെ ഈ ആക്രമണം . എന്നാല്‍ സാധാരണ ജനങ്ങളെ രക്ഷിക്കാന്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതിലൂടെ സാധിക്കും . ഇസ്രായേല്‍ അത് ചെയ്യുന്നുണ്ട് ,” ജെന്‍ഡല്‍മാന്‍ ട്വീറ്റ് ചെയ്തു

Read Also: പാലസ്തീന് ഐക്യധാര്‍ഡ്യം; പ്രതിഷേധം ശക്തം; 2014 ആവര്‍ത്തിക്കുമോ എന്ന ആശങ്കയില്‍ ഫ്രാന്‍സ്

എന്നാൽ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ പലസ്തീന്‍ കാരും മരണപ്പെട്ടത് ഹമാസ് തൊടുത്ത റോക്കറ്റുകള്‍ സ്വന്തം രാജ്യത്ത് തന്നെ തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് . ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ റോക്കറ്റുകള്‍ ഗാസ മുനമ്ബില്‍ വെച്ച്‌ തകര്‍ന്നു വീഴുകയായിരുന്നു . തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടാകുമ്ബോള്‍ ഹമാസ് ഇസ്രായേലിനെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ഹമാസിന്റെ മൂന്നിലൊന്ന് റോക്കറ്റുകളും ഗാസ മുനമ്പില്‍ വച്ച്‌ തകരുകയായിരുന്നു . 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ആഴ്ച ജറുസലേമിലെ അല്‍ അക്സ പള്ളി വളപ്പിലുണ്ടായ സംഘര്‍ഷമാണ് ഇപ്പോള്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയത്.

shortlink

Related Articles

Post Your Comments


Back to top button