16 May Sunday

പലസ്​തീന്‍ പതാകയുയര്‍ത്തി ലെസ്റ്റര്‍ താരങ്ങളുടെ എഫ്.എ കപ്പ് വിജയാഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

ലെസ്റ്റർ സിറ്റി കളിക്കാര്‍ പലസ്‌തീൻ പതാക ഉയർത്തി എഫ്.എ കപ്പ് ഫൈനൽ ജയം ആഘോഷിച്ചു. 20000 കാണികളെ സാക്ഷി നിര്‍ത്തിയാണ് ലെസ്റ്റർ സിറ്റിയുടെ കളിക്കാരായ ഹംസ ചൌധരിയും വെസ്ലി ഫോഫാനയും വിജയാഘോഷത്തിനിടെ പലസ്‌തീൻ പതാക ഉയർത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സേനയിൽ നിന്നുള്ള ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും നേരിട്ട പലസ്‌തീനികളോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമായിരുന്നു ലെസ്‌റ്റർ താരങ്ങളുടേത്‌. ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും പലസ്തീനികളുടെ ശബ്ദം കൂടുതല്‍ ആളുകളിലേക്കെത്തിച്ചതിനും ലെസ്റ്റര്‍ കളിക്കാരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആരാധകരും പ്രശംസിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റർ സിറ്റി എഫ്.എ കപ്പ് കിരീടം നേടിയത്. ലെസ്റ്റർ സിറ്റി ചരിത്രത്തിൽ ആദ്യമായാണ് എഫ്.എ കപ്പ് നേടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top