KeralaLatest NewsNews

ഇത് കേരളമാണ്, ഇവിടം ഇങ്ങനെയാണ്; ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തോടുള്ള സർക്കാർ അവഗണക്കെതിരെ സന്ദീപ് വാര്യർ

തിരുവനന്തപുരം: ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല്ലപ്പെട്ടത് ഇസ്രായേൽ അക്രമണത്തിലുമായിരുന്നുവെങ്കിൽ മുഖ്യമന്ത്രി സൗമ്യയെ കേരളത്തിന്റെ മകളായി പ്രഖ്യാപിച്ചേനെയെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ഹമാസ് ഭീകരരുടെറോക്കറ്റുകളില്‍നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അച്ഛൻ; ഇസ്രയേലില്‍നിന്നുമൊരു നൊമ്പരക്കാഴ്ച

ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി സൗമ്യയെ ഇടതുപക്ഷവും ജിഹാദികളും ചേർന്ന് അവതരിപ്പിക്കുകയും സൗമ്യയുടെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും കൊടുക്കുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പക്ഷെ സൗമ്യ കൊല്ലപ്പെട്ടത് പലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേലിൽ വച്ചായിപ്പോയി. സംഘടിത മത ഭീകരതയുടെ ഭീഷണിക്ക് മുന്നിൽ മുഖ്യമന്ത്രിക്കും, മുൻ മുഖ്യമന്ത്രിക്കും വരെ ഫേസ് ബുക്ക് അനുസ്മരണങ്ങൾ മുക്കേണ്ടിയും തിരുത്തേണ്ടിയും ഒക്കെ വന്നു. മാപ്പ് സൗമ്യ, ഇത് കേരളമാണ്, ഇവിടം ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഈദ് ദിനത്തിൽ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചു; ആറു പേർ അറസ്റ്റിൽ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പാവം സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല്ലപ്പെട്ടത് ഇസ്രായേൽ അക്രമണത്തിലുമായിരുന്നു എന്ന് കരുതുക .
സൗമ്യയെ കേരളത്തിന്റെ മകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചേനെ. കുടംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും ഇതിനകം പ്രഖ്യാപിക്കുമായിരുന്നു .

ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി സൗമ്യയെ ഇടതുപക്ഷവും ജിഹാദികളും ചേർന്ന് അവതരിപ്പിക്കുമായിരുന്നു.
കോൺഗ്രസ് വിട്ടുകൊടുക്കുമോ ? രാഹുൽ ഗാന്ധിയുടെ ട്വീറ്റ് , ഭവന സന്ദർശനം, വഴിയിലെ ബേക്കറിയിൽ കയറി ചായ കുടിക്കൽ … അതങ്ങനെ പോവും.

സാംസ്‌കാരിക നായകരുടെ കവിതയെഴുത്ത്, മെഴുകുതിരി കൊളുത്തൽ കൂടാതെ പൊരിച്ച മത്തി ടീമിന്റെ പുതിയ സിനിമ ‘ സൗമ്യ ‘…
കേരളത്തിലെ മാധ്യമങ്ങൾ ഒരാഴ്ച ഇസ്രായേൽ വിരുദ്ധ ചർച്ച സംഘടിപ്പിക്കുമായിരുന്നു. ഇസ്രായേൽ ആക്രമണമായതിനാൽ ആത്യന്തികമായി സൗമ്യയുടെ മരണത്തിനുത്തരവാദി നെതന്യാഹുവിന്റെ സുഹൃത്തായ നരേന്ദ്ര മോദിയാണ് എന്ന് സ്ഥാപിക്കുമായിരുന്നു.

Read Also: നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍

പക്ഷേ , സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേലിൽ വച്ചായിപ്പോയി. സംഘടിത മത ഭീകരതയുടെ ഭീഷണിക്ക് മുന്നിൽ മുഖ്യമന്ത്രിക്കും , മുൻ മുഖ്യമന്ത്രിക്കും വരെ ഫേസ് ബുക്ക് അനുസ്മരണങ്ങൾ മുക്കേണ്ടിയും തിരുത്തേണ്ടിയും ഒക്കെ വന്നു.
മാപ്പ് സൗമ്യ , ഇത് കേരളമാണ് . ഇവിടം ഇങ്ങനെയാണ്.

പാവം സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല്ലപ്പെട്ടത് ഇസ്രായേൽ അക്രമണത്തിലുമായിരുന്നു എന്ന് കരുതുക . സൗമ്യയെ…

Posted by Sandeep.G.Varier on Sunday, May 16, 2021

shortlink

Related Articles

Post Your Comments


Back to top button