Latest NewsNews

പെരിങ്ങല്‍ കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

 

തൃശൂര്‍: തൃശൂരില്‍ ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Read Also : വീടിന്റെ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് ഗൃഹനാഥന്‍ 15 അടി താഴ്ചയിലേയ്ക്ക് വീണു; സംഭവം പത്തനംതിട്ടയില്‍

അണക്കെട്ടില്‍ ജലനിരപ്പ് 419 മീറ്ററിലേക്ക് എത്തിയതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 419.41 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം.

വെള്ളം തുറന്നു വിടുന്നതിനാല്‍ ചാലക്കുടി പുഴയുടെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. കുളിക്കുന്നതിനോ മത്സ്യബന്ധനത്തിനോ മറ്റ് അനുബന്ധ ജോലികള്‍ക്കോ പുഴയില്‍ ഇറങ്ങരുത്.

shortlink

Post Your Comments


Back to top button