15 May Saturday

കേരള മുൻ ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021


ന്യൂഡൽഹി>  മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു അദ്ദേഹം. പിന്നീട്​ ബിഹാർ ഗവർണറായും സേവനം അനുഷ്​ഠിച്ചു.

വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതൽ ആറുതവണ കോൺഗ്രസ്​ പ്രതിനിധിയായി അമൃത്​സറിൽനിന്ന്​ ലോക്​സഭയിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top