KeralaLatest NewsNews

ഇസ്രായേല്‍ സൈന്യവുമായി പോരാടുന്ന ഹമാസ് തീവ്രവാദ സംഘടന ; എപി അബ്ദുള്ളക്കുട്ടി

കോഴിക്കോട് : ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യവുമായി പോരാടുന്ന ഹമാസ് തീവ്രവാദ സംഘടനയെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന് അനുശോചന വാക്കുകളിലാണ് അബ്ദുള്ളക്കുട്ടി ഹാമസിനെ തീവ്രവാദികള്‍ എന്ന് വിളിച്ചിരിക്കുന്നത്.

‘ഇസ്രായേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരാഞ്ജലി,’ എന്നാണ് എപി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ഹമാസിനെ തീവ്രവാദി സംഘടനയെന്ന തരത്തില്‍ പരാമര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരും വിവാദത്തിലകപ്പെട്ടിരുന്നു. തീവ്രവാദികളുടെ ആക്രമണം എന്നായിരുന്നു സൗമ്യയുടെ മരണത്തെ സംബന്ധിച്ചുള്ള പോസ്റ്റില്‍ ഇരുവരും എഴുതിയത്. വിവാദത്തിനു പിന്നാലെ ഉമ്മന്‍ ചാണ്ടി പോസ്റ്റ് എഡിറ്റ് ചെയ്യുകയും വീണ പോസ്റ്റ് നീക്കം ചെയ്യുകയുംചെയ്തിരുന്നു .

shortlink

Related Articles

Post Your Comments


Back to top button