15 May Saturday

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021


കണ്ണൂർ>  തളിപ്പറമ്പ്  കണ്ണൂർ ദേശീയ പാതയിൽ ഏഴാം മൈലിൽ  ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ആലക്കോട് കോ-ഓപ്പറേറ്റീവ്  ഹോസ്പിറ്റലിലെ ആംബുലൻസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 

ആലക്കോട് ഭാഗത്തുനിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു  ആംബുലൻസിൽ ഉണ്ടായിരുന്ന മണക്കടവ് സ്വദേശി രാജപ്പൻ,  സുലോചന എന്നിവർക്കും ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനും  പരിക്കേറ്റു. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top