15 May Saturday

സംസ്ഥാനത്ത്‌ കൂടുതല്‍ മഴ പെയ്‌തത് പള്ളുരുത്തിയിലും പീരുമേട്ടിലും

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

ഫോട്ടോ: മിഥുൻ അനില മിത്രൻ

കൊച്ചി > സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്‌തത് എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലും ഇടുക്കി ജില്ലയിലെ പീരുമേട്ടിലും. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ കണക്കനുസരിച്ച്‌ വെള്ളിയാഴ്‌ച രാവിലെ 8.30 മുതല്‍ ശനിയാഴ്ച രാവിലെ 8.30 വരെ 208 മില്ലിമീറ്റര്‍ മഴയാണ് പെയ്‌തത്.

200 മില്ലിമീറ്റര്‍ മഴ തൃശൂരിലെ കൊടുങ്ങല്ലൂരിലും 185 മില്ലിമീറ്റര്‍ മഴ ഏനാമാക്കലിലും ലഭിച്ചു. എറണാകുളം (171 മില്ലിമീറ്റര്‍), കൊല്ലം (159 മില്ലിമീറ്റര്‍), കണ്ണൂര്‍ (159 മില്ലിമീറ്റര്‍), ആലപ്പുഴ (157 മില്ലിമീറ്റര്‍) എന്നിവിടങ്ങളിലും കൂടുതല്‍ മഴ ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top