ഹെെദരബാദ്
തെലങ്കാനയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയ രോഗികൾക്ക് ആംബുലൻസിൽ ദാരുണാന്ത്യം. കൂർണൂലിൽനിന്ന് കൊണ്ടുപോകുകയായിരുന്ന രണ്ടു രോഗികളാണ് തെലങ്കാന അതിർത്തി ചെക്ക് പോസ്റ്റായ പഞ്ചലിംഗളയിൽ പൊലീസ് തടഞ്ഞത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു തെലങ്കാന പൊലീസിന്റെ നടപടി. മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാണിച്ച് ആന്ധ്രപ്രദേശിൽനിന്നുള്ള 40 ആംബുലൻസാണ് തെലങ്കാന അതിർത്തിയിൽനിന്ന് മടക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..