15 May Saturday

ചാമ്പ്യൻസ് ലീഗ് ഫെെനൽ : പോർട്ടോ വേദി

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021


ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ഫൈനലിന്‌ പോർച്ചുഗലിലെ പോർട്ടോ വേദിയാകും. ഇസ്‌താംബുളായിരുന്നു നിശ്ചയിച്ചിരുന്നത്‌. എന്നാൽ ഇംഗ്ലീഷ്‌ ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടുന്ന കലാശപ്പോരിൽ ഇംഗ്ലീഷ്‌ ആരാധകർക്ക്‌ ഇസ്‌താംബുളിൽ കളി കാണാൻ കഴിയില്ലെന്ന സാഹചര്യം ഉണ്ടായതോടെയാണ്‌ വേദി മാറ്റം. കോവിഡ്‌ നിയന്ത്രണത്താൽ നിലവിൽ ഇംഗ്ലണ്ടിൽനിന്ന്‌ തുർക്കിയിലേക്ക്‌ യാത്രാവിലക്കുണ്ട്‌. മെയ്‌ 29നാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ. 12,000 കാണികളെയാണ്‌ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിക്കുക. ടിക്കറ്റ്‌ വിൽപ്പന ആരംഭിച്ചുകഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top