CricketLatest NewsNewsSports

എല്ലാ പ്രതിസന്ധികളും മറികടന്നാണ് ടീം ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്: രവി ശാസ്ത്രി

നിയമങ്ങൾ പാതിവഴിയിൽ മാറ്റിയിട്ടും, എല്ലാ പ്രതിസന്ധികളും മറികടന്നാണ് ടീം ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയതെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ശക്തമായ നിശ്ചയദാർഡ്യവും അചഞ്ചലമായ ശ്രദ്ധയും കൊണ്ടാണ് ലോക റാങ്കിൽ സ്ഥാനത്തേക്ക് ഇന്ത്യൻ ടീം എത്തിയതെന്ന് ശാസ്ത്രി പറഞ്ഞു. ‘നേരായ വഴിയിലൂടെയാണ് നമ്മുടെ കളിക്കാർ ഈ നേട്ടത്തിലേക്ക് എത്തിയത്.

എന്നാൽ മുന്നിലേക്ക് എത്തുന്നതിനായി എല്ലാ പ്രതിബന്ധങ്ങളും ടീം മറികടന്നു. എന്റെ കുട്ടികൾ ദുഷ്കരമായ ഘട്ടങ്ങളിൽ പിടിമുറുക്കി നിന്ന് കളിച്ചു. ഈ ടീമിനെയോർത്ത് വളരെയധികം അഭിമാനിക്കുന്നു’. രവി ശാസ്ത്രി ട്വിറ്ററിൽ കുറിച്ചു. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയതിന് പിന്നാലെയായിരുന്നു പരിശീലകൻ രവി ശാസ്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button