KeralaLatest NewsNews

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടി. ഈ മാസം 23 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

Also Read: കാരശ്ശേരിക്കും കിട്ടി നല്ല എട്ടിന്റെ പണി ; വിഷാദ രോഗങ്ങൾക്ക് അശാസ്ത്രീയമായ പരിഹാരങ്ങൾ പറഞ്ഞതിന് വിമർശനങ്ങളുടെ പെരുമഴ

രോഗവ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം രോഗ വ്യാപനം ശക്തമാകും. മഴ ശക്തമാകുമ്പോള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കൂടുകയാണ്. മഴ കൂടിയാല്‍ കോവിഡ് വ്യാപനവും രൂക്ഷമാകും. മഴക്കാല രോഗങ്ങളും ഇതിനൊപ്പം വരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അടുത്ത ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments


Back to top button