CricketLatest NewsNewsSports

ടി20 ലോകകപ്പ് ടീമിനൊപ്പം കൂടുതൽ താരങ്ങളെ ഉൾപ്പെടുത്താൻ അനുമതി; യുവതാരങ്ങൾക്ക് സാധ്യത

ടി20 ലോകകപ്പിൽ ഓരോ ടീമിലെയും സ്‌ക്വാർഡിൽ ഏഴ് കളിക്കാരെ കൂടി അധികമായി ഉൾപ്പെടുത്താൻ ഐസിസി അനുമതി നൽകി. ഇതോടെ സപ്പോർട്ടിങ് സ്റ്റാഫ്‌ ഉൾപ്പെടെ ആകെ 30 അംഗ സംഘത്തെ കൊണ്ടുവരാം. നേരത്തെയിത് 23 ആയിരുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് ഐസിസിയുടെ പുതിയ തീരുമാനം. ടൂർണമെന്റ് അവസാനിക്കും വരെ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ബയോ സെക്യൂർ ബബിളിലായിരിക്കും.

ഐസിസിയുടെ ഈ തീരുമാനം മലയാളി താരം സഞ്ജു സാംസൺ, കെകെആറിന്റെ നിതീഷ് റാണ, വരുൺ ചക്രവർത്തി എന്നിവർക്കെല്ലാം ടീമിലേക്ക് വിളി വരാൻ സാധ്യതയേറെയാണ്.

ഇതിനിടെ ആർക്കെങ്കിലും പറിക്കേറ്റാൽ പെട്ടെന്ന് ഒരാളെ പകരക്കാരനായി കൊണ്ടുവരിക അത്ര എളുപ്പമല്ല. ക്വാററ്റൈൻ പൂർത്തിയാക്കി കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷമേ ടീമിനൊപ്പം ചേർക്കാനാവു. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് കൂടുതൽ കളിക്കാരെ സ്‌ക്വാർഡിനൊപ്പം ചേർക്കാൻ ഐസിസി അനുമതി നൽകിയത്. ഇന്ത്യയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുക.

shortlink

Related Articles

Post Your Comments


Back to top button