14 May Friday

എസ്എന്‍ഡിപി വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവെക്കണം; ഹൈക്കോടതി ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Friday May 14, 2021

കൊച്ചി > എസ്എന്‍ഡിപി യോഗം വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടൂ. ഈ മാസം 22ന് ചേര്‍ത്തലയില്‍ വാര്‍ഷികപൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സംസ്ഥാനത്ത് ദിനംപ്രതി കാല്‍ലക്ഷത്തോളം പേര്‍ കോവിഡ് ബാധിതരാവുന്ന പശ്ചാത്തലത്തിലാണ് 9500 ഓളം പേര്‍ പങ്കെടുക്കുന്ന വാര്‍ഷിക പൊതുയോഗം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വിലയിരുത്തി. വാര്‍ഷികപൊതുയോഗം മാറ്റിവെക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ് സെക്രട്ടറിക് കോടതി നിര്‍ദേശം നല്‍കി.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വാര്‍ഷികപൊതുയോഗം നടത്തുന്നതിനെതിരെ എറണാകുളം സ്വദേശി വിനോദ് കുടും മറ്റുമാണ് കോടതിയെ സമീപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top