കൊച്ചി> മുൻ ഡപ്യൂട്ടി സ്പീക്കർ കെ എം ഹംസക്കുഞ്ഞ് (86)അന്തരിച്ചു. കൊച്ചി മുൻ മേയറുമായിരുന്നു. മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർഥിയായി ജയിച്ചു എംഎൽഎ ആയ അദ്ദേഹം ഏഴാം നിയമസഭയിലാണ് ഡെപ്യൂട്ടി സ്പീക്കർ ആയത്.
1973 ൽ കൊച്ചി കോർപറേഷന്റെ മേയർ പദവി വഹിച്ച അദ്ദേഹം പിന്നീട് കൗൺസിലർ ആയി . വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു. മുൻ ദാറുൽ സലാം പള്ളി പ്രസിഡണ്ടായിരുന്നു.ഖബറടക്കം രാവിലെ 11 മണിക്ക് തോട്ടുംപടി ജുമാ മസ്‌ജിദ് ഖബറിസ്‌ഥാനിൽ
മുഖ്യമന്ത്രി അനുശോചിച്ചു
കെ എം ഹംസക്കുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സഭയിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവന്ന സാമാജികനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..