14 May Friday

തിരുവനന്തപുരത്ത്‌ കോവിഡ് ചികിത്സയ്ക്ക് അഞ്ച് കേന്ദ്രങ്ങള്‍കൂടി

വെബ് ഡെസ്‌ക്‌Updated: Friday May 14, 2021


തിരുവനന്തപുരം> ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികളും രണ്ട് സി.എഫ്.എല്‍.റ്റി.സികളും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ചിറയിന്‍കീഴ്, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലായി ഓരോ ഡി.സി.സികള്‍ വീതമാണ് ഏറ്റെടുത്തത്. ഇവിടെ 300 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ടാകും. തിരുവനന്തപുരം താലൂക്കില്‍ ആരംഭിച്ച രണ്ട് സി.എഫ്.എല്‍.റ്റി.സികളില്‍ 250 പേര്‍ക്കുള്ള കിടക്ക സൗകര്യമാണുള്ളത്. ഇവിടങ്ങളില്‍ ആവശ്യമുള്ള ജിവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണുകള്‍

കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഉഴമലയ്ക്കല്‍, കോട്ടുകല്‍ ഗ്രാമപഞ്ചായത്തുകളെ പൂര്‍ണമായും ആറ്റിങ്ങല്‍ ഗ്രാമപഞ്ചായത്തിലെ പച്ചംകുളം, മടവൂര്‍ ഗ്രാമപഞ്ചായത്തിലെ സീമന്തപുരം എന്നീ പ്രദേശങ്ങളെയും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top