13 May Thursday

നുണവാര്‍ത്ത മറയ്ക്കാന്‍ തിരുത്തിലും തട്ടിപ്പുമായി മനോരമ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
കൊച്ചി> കെ ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ ഇഎംഎസ് പ്രവര്‍ത്തിച്ചു എന്ന നുണ സ്ഥാപിയ്ക്കാന്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് വാര്‍ത്ത എഴുതിയ മനോരമ തിരുത്തിലും ചെപ്പടിവിദ്യയുമായി രംഗത്ത്.
 
ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാന്‍ ഇഎം എസിന് താല്പര്യം ഇല്ലാതിരുന്നതിനാല്‍ 1987ല്‍ തെരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ഇ കെ നായനാരെ ഇഎംഎസ്‌ തിരുവനന്തപുരത്തേക്ക്‌ വിളിപ്പിച്ച്‌ മുഖ്യമന്ത്രി സ്‌ഥാനം എൽപ്പിച്ചുവെന്നാണ്‌ മനോരമ ബുധനാഴ്ച വാർത്തയിൽ  പറഞ്ഞത്‌.

എന്നാല്‍ ഇന്ന് തിരുത്തില്‍ പറയുന്നത് നായനാര്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായ കൊല്ലം തെറ്റിപ്പോയി അത് 1996 ലാണ് എന്നാണ്.
 
ഗൗരിയമ്മയെ ഒഴിവാക്കാന്‍ മത്സരിക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയെന്നും അതിനായി ഇഎംഎസ് വഴിവിട്ടു പ്രവര്‍ത്തിച്ചു  എന്നും എഴുതിയതിനെപ്പറ്റി ഒരക്ഷരം പറയാതെയാണ് തിരുത്ത്.തിരുത്ത് വായിച്ചാല്‍ തോന്നുക 1996 ല്‍നായനാര്‍ മുഖ്യമന്ത്രിയായത് ഗൗരിയമ്മയെ ഒഴിവാക്കിയാണെന്നാണ്. എന്നാല്‍ അന്ന് ഗൗരിയമ്മ സിപിഐ എമ്മില്‍  നിന്ന് പുറത്തുപോയിരുന്നു.
 
ഗൗരിയമ്മയുടെ മരണത്തിന്റെ മറവിലും സിപിഐഎമ്മിനെതിരെ നുണവാര്‍ത്ത എഴുതിയ മനോരമ ആ തെറ്റ് സമ്മതിക്കാതെയാണ് ഇന്ന് തിരുത്ത് പ്രസിദ്ധീകരിച്ചത് . അതുതന്നെ സമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍.

87 ലെ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽനിന്ന്‌ മത്സരിച്ച് ജയിച്ച ഇ കെ നായനാരെയാണ്‌ ഗൗരിയമ്മയെ ഒഴിവാക്കാനായി ഇഎം എസ് മത്സരിക്കാതെ മുഖ്യമന്ത്രി ആയി എന്ന്‌ മനോരമ ബുധനാഴ്ച എഴുതിയത്.
ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത:

നായനാർ 87ൽ മത്സരിച്ചില്ലെന്ന് മനോരമ; ഗൗരിയമ്മയുടെ

മരണത്തിലും സിപിഐ എമ്മിനെ കുത്തി പച്ചനുണ
 


 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top