13 May Thursday

ഓക്‌സിജൻ ഉപയോഗത്തിന്‌ 
തദ്ദേശസ്ഥാപനങ്ങൾക്ക്‌ മാർഗരേഖ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021


തിരുവനന്തപുരം
പഞ്ചായത്തുകളിൽ സ്ഥാപിച്ച കോവിഡ്‌ പ്രഥമകേന്ദ്രങ്ങളിൽ ഓക്‌സിജൻ ലഭ്യമാക്കുന്നതിനും ഉപയോഗിക്കുന്നതിനും സർക്കാർ മാർഗരേഖയിറക്കി. 

ആശുപത്രികളിൽ മാത്രം നൽകുന്ന ഓക്‌സിജൻ കോവിഡ്‌ രണ്ടാം തരംഗം വ്യാപനമാകുന്ന പശ്‌ചാത്തലത്തിൽ പ്രഥമകേന്ദ്രങ്ങളിലടക്കം  ഉപയോഗിക്കേണ്ട സാഹചര്യം സംജാതമായതിനാലാണ്‌ വിശദമാർഗരേഖ ഇറക്കിയത്‌. ഈ കേന്ദ്രങ്ങളിൽ ഓക്‌സിജൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ തദ്ദേശഭരണസ്ഥാപനം നേതൃത്വം നൽകണം.  ഓക്‌സിജൻ ലഭ്യമായാലും  അത്‌ ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതിക വൈദഗ്‌ധ്യമുള്ളവരെ കണ്ടെത്തുക ബുദ്ധിമുട്ടായാൽ സാന്ത്വന ചികിത്സാ നേഴ്‌സ്‌, ഇതര പാരാമെഡിക്കൽ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ മുതലായവരെ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശീലിപ്പിക്കണം. 

ഇത്തരം ജോലികളിൽനിന്ന്‌ വിരമിച്ചവരെയും എംപ്ലോയിമെന്റ്‌ എക്‌സ്‌ചേഞ്ചിൽ രജിസ്‌റ്റർ ചെയ്‌തവരെയും നിയോഗിക്കാം. ഇതെല്ലാം സജ്ജമാണെന്ന്‌  കോർ ടീം ഉറപ്പാക്കണം. ആർക്കെല്ലാം എപ്പോൾ ഓക്‌സിജൻ നൽകണന്നെ്‌ തീരുമാനിക്കേണ്ടത്‌ ഡോക്ടറാണ്‌. ഇതിനായി ഫസ്‌റ്റ്‌ലൈൻ സെന്ററുകളിൽ നേരിട്ടോ, ഹെൽപ്‌ ഡെസ്‌ക്‌ വഴിയോ, ടെലിമെഡിസിൻ സംവിധാനത്തിലോ ഡോക്ടർമാരുടെ ടീമിനെ സജ്ജമാക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ ഓക്‌സിജൻ നൽകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top