13 May Thursday

തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ക്കായി വ്യാജ യാത്രാപാസുകള്‍ വിതരണം ചെയ്ത് ടി എന്‍ പ്രതാപന്‍

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

തൃശൂര്‍ > ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ സ്വന്തമായി യാത്രാപാസ് അനുവിച്ച് നല്‍കി തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍. ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കിയാണ് എംപിയുടെ വ്യാജ പാസ് വിതരണം. പൊലീസിന് ഇവരെ തടയാനാകുന്നുമില്ല.

ലോക്ഡൗണില്‍ അടിയന്തരഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് പൊലീസാണ് സംസ്ഥാന തലത്തില്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. https://pass.bsafe.kerala.gov.in/  എന്ന വെബ്‌സൈറ്റ് മുഖാന്തരമാണ് ഇത്തരക്കാര്‍ പാസ് എടുക്കുന്നതും. ഈ ചട്ടങ്ങളെല്ലാം മറികടന്നാണ് പ്രതാപന്‍ കോണ്‍ഗ്രസുകാര്‍ക്കായി സ്വന്തമായി പാസ് പ്രിന്റ് ചെയ്ത നല്‍കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top