13 May Thursday

16 സംസ്ഥാനത്ത് 
രോ​ഗവ്യാപനം തീവ്രം

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021


ന്യൂഡൽഹി
രാജ്യത്ത്‌ 16 സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം അതിരൂക്ഷമായി തുടരുന്നു.  കേരളത്തെ കൂടാതെ കർണാടക, തമിഴ്‌നാട്, ബംഗാൾ, ഒഡിഷ, പഞ്ചാബ്, അസം, ഗോവ, ഹിമാചൽ പ്രദേശ്, മണിപ്പുർ, മേഘാലയ, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് തീവ്രവ്യാപനം. മറ്റ് 18 സംസ്ഥാനത്ത് രോ​ഗവ്യാപനം കുറഞ്ഞുവരുന്നു. രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക്‌ (ടിപിആർ) 21 ശതമാനമായി, എന്നാല്‍ 310 ജില്ലയിൽ നിരക്ക് ഇതിനും മുകളില്‍. രോ​ഗസ്ഥിരീകരണം ഏറ്റവും കൂടുതല്‍ ​ഗോവയില്‍ (49.6 ശതമാനം). പുതുച്ചേരി(42.8), ബംഗാൾ (34.4) എന്നിവയാണ്‌ തൊട്ടുപിന്നിൽ. 26 സംസ്ഥാനത്ത്‌ ടിപിആർ 15 ശതമാനത്തിൽ കൂടുതല്‍. ഒമ്പതിടത്ത്‌ 25 ശതമാനത്തിനു മുകളില്‍.
രോഗികളെ തുടക്കത്തില്‍തന്നെ കണ്ടെത്തി നിരീക്ഷണത്തിൽ വയ്‌ക്കാൻ ആന്റിജൻ പരിശോധന കൂടുതൽ നടത്തുമെന്നും ഐസിഎംആർ ഡയറക്‌ടർ ജനറൽ ബൽറാം ഭാർഗവ നിര്‍ദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top