KeralaLatest NewsNewsIndia

കാൻസർ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാൻ ബിനീഷ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും.കാന്‍സര്‍ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ പ്രധാന വാദം. കോടതി ആദ്യകേസായാണ് ഇത് പരിഗണിക്കുന്നത്.

മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതല്‍ ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ബിനീഷ് കോടിയേരി. ഇതിനിടെ രണ്ട് തവണ ജാമ്യത്തിനായി ബിനീഷ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.

Related Articles

Post Your Comments


Back to top button