KeralaLatest NewsNews

‘നട്ടെല്ലിന് ഉറപ്പില്ലേൽ ഇമ്മാതിരി പണിക്ക് നിൽക്കരുത്’ ;വീണ എസ് നായര്‍ക്കെതിരെ ബിജെപി ഐടി സെല്‍ സഹ കണ്‍വീനർ

തിരുവനന്തപുരം : പാലസ്തീന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റിട്ട് മിനിട്ടുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചതിന് പിന്നലെ കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ വീണ എസ്. നായര്‍ക്കെതിരെ ബിജെപി ഐടി സെല്‍ സഹ കണ്‍വീനർ ശ്രീജു പദ്മനും രംഗത്തെത്തിയിരിക്കുകയാണ്.

”തീവ്രവാദികളെ തീവ്രവാദികൾ എന്നു തന്നെ വിളിക്കണം.അതിന് നട്ടെല്ലിന് ഉറപ്പില്ലേൽ ഇമ്മാതിരി പണിക്ക് നിൽക്കരുത്.. എന്തായാലും ഖേദം പ്രകടിപ്പിച്ച സ്ഥിതിക്ക് കേരള ഘടകം സുഡാപ്പികളുടെ സ്നേഹാദരം വാനോളം വാങ്ങിച്ചിട്ട് പോയിക്കിടന്നു ഉറങ്ങാൻ നോക്ക് അമ്മച്ചി”- ശ്രീജു പദ്മൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also  :  ‘നിങ്ങള്‍ ഒരു കപടനാണ് മിസ്റ്റര്‍ പിണറായി ; നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്? കേരളത്തിലെ ഹമാസിനെയോ?: പിസി ജോർജ്ജ്

പലസ്തീന്‍ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു. പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍’ എന്നായിരുന്നു വീണ നായരുടെ പോസ്റ്റ്. പിന്നീട്  മലയാളി യുവതി ഇസ്രായേലില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച ഒരു സ്‌ക്രീന്‍ഷോട്ട് ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്തിരുന്നു. അത് ബോധപൂര്‍വ്വമല്ല, സംഭവിച്ച തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു. എന്നായിരുന്നു വീണ നായരുടെ മറ്റൊരു പോസ്റ്റ്.

Related Articles

Post Your Comments


Back to top button